ശങ്കര്‍ മോഹന്‍ ജാതീയമായ വേര്‍തിരിവ് കാട്ടിയിട്ടില്ലെന്ന് രാജി വച്ച അധ്യാപകന്
Tue, 24 Jan 2023

കോട്ടയം: കെ.ആര്.നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരായ നീക്കം അച്ചടക്കം കൊണ്ടു വരാന്‍ ശ്രമിച്ചതിനെന്ന് രാജിവച്ച അധ്യാപകന് നന്ദകുമാര്‍ തോട്ടത്തില്‍. സ്ഥാപനത്തിലെ ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും നന്ദകുമാര്‍ ആരോപിച്ചു. ജാതീയമായ ഒരു വേര്‍തിരിവും ശങ്കര്‍ മോഹന്‍ കാട്ടിയിട്ടില്ലെന്നും പ്രതിഷേധക്കാര്‍ ബോധപൂര്‍വം ജാതിക്കാര്‍ഡ് ഉപയോഗിക്കുകയായിരുന്നെന്നും നന്ദകുമാര്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകരും ജീവനക്കാരുമടങ്ങുന്ന എട്ട് പേര് കഴിഞ്ഞ ദിവസമാണ് രാജിവച്ചത്.