സീനിയർ മാനേജർ ഒഴിവ്

job
 കോട്ടയം ജില്ലയിലെ സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ ഈഴവ വിഭാഗത്തിൽപെട്ടവർക്കായി സീനിയർ മാനേജർ (എഞ്ചിനീയറിങ്) തസ്തികയിൽ സ്ഥിരം ഒഴിവ് നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ സംവരണേതര  വിഭാഗങ്ങളെയും പരിഗണിക്കും. യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള മെക്കാനിക്കൽ എഞ്ചിനീറിംഗ് ബിരുദം അല്ലെങ്കിൽ തത്തുല്യം. വെജിറ്റബിൾ ഓയിൽ/കെമിക്കൽ ഫാക്ടറികളിൽ മാനേജർ തസ്തികയിൽ 10 വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം. പ്രായം 18നും 45നും ഇടയിൽ.
യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി രണ്ടിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ നിയമാനാധികാരിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം.

Share this story