സ്വാശ്രയ പദ്ധതി; അപേക്ഷ ക്ഷണിച്ചു

 സ്വാശ്രയ പദ്ധതി; അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട: 70 ശതമാനമോ അതിലധികമോ തീവ്ര ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകനെ/മകളെ സംരക്ഷിക്കുന്ന ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട വിധവയോ ഭര്‍ത്താവ് ഉപേക്ഷിച്ചവരോയായവര്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനുള്ള ധനസഹായ പദ്ധതിയായ സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഡിസംബര്‍ അഞ്ചിനകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന ജില്ല സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2 325 168

Share this story