Times Kerala

 ഇ​നി അ​ടു​ത്ത പൂ​ര​ത്തി​ന് കാ​ണാം...!! തൃശൂർ പൂരം ഇനി അടുത്ത വര്‍ഷം ഏപ്രില്‍ 30 ന്; പകല്‍പ്പൂരം മെയ് 1 ന്,

 
news
 ഈ വര്‍ഷത്തെ തൃശൂർ പൂരത്തിന്‍റെ ചടങ്ങുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അടുത്തവര്‍ഷം ഏപ്രില്‍30 നാണ് ഇനി പൂരം നടക്കുക. പകല്‍പ്പൂരം മെയ് 1 ന് നടക്കും. പൂര വിളംബരം ഏപ്രില്‍ 29നായിരിക്കും.തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെചടങ്ങുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ മാറ്റിവെച്ച വെടിക്കെട്ട് വൈകിട്ട് 7 മണിക്ക് നടക്കും.അതെസമയം കുടമാറ്റത്തിന്‍റെ സമയത്തടക്കം ഇന്നലെ തൃശൂർ നഗരത്തിൽ കനത്ത മഴ പെയ്തിരുന്നു. എന്നാൽ മഴയെ അവഗണിച്ച് പൂരത്തിന്‍റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നിരുന്നു. എന്നാൽ വെടിക്കെട്ട് നടത്താൻ മഴ വലിയ തടസം സൃഷ്ടിച്ചു.

Related Topics

Share this story