മണ്ണാർക്കാട് ഇരട്ടക്കൊല; 25 പ്രതികൾ കുറ്റക്കാരെന്നു കോടതി
Wed, 11 May 2022

പാലക്കാട്: മണ്ണാര്‍ക്കാട് കല്ലംകുഴി ഇരട്ടക്കൊലക്കേസില്‍ 25 പ്രതികള്‍ കുറ്റക്കാരെന്ന് കോടതിയുടെ കണ്ടെത്തൽ. പ്രതികൾക്കുള്ള ശിക്ഷ പാലക്കാട് അതിവേഗ കോടതി മറ്റന്നാൾ വിധിക്കും.
2013 നവംബര്‍ 20ന് രാത്രി ഒൻപതോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിപിഎം പ്രവർത്തകരായിരുന്ന കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസ(48)യും സഹോദരന് നൂറുദീനും(42) വീടിനു സമീപത്ത് വച്ച് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മറ്റൊരു സഹോദരന് കുഞ്ഞുമുഹമ്മദിനും പരിക്കേറ്റിരുന്നു. മാരകായുധങ്ങളുമായെത്തിയ സംഘം ഇരുവരെയും വെട്ടിക്കൊല്ലുകയായിരുന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ചോലാട്ടില്‍ സിദ്ധിഖാണ് കേസില്‍ ഒന്നാംപ്രതി. സംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്ത 21 പേരും മുസ്ലിം ലീഗുമായി ബന്ധമുള്ളവരും സജീവ പ്രവര്‍ത്തകരും ആയിരുന്നു. 90ഓളം സാക്ഷികളാണ് കേസിനുണ്ടായിരുന്നത്.