ഭാ​ര്യ​യു​മാ​യി ബ​ന്ധം വേ​ർ​പ്പെ​ടു​ത്താ​തെ ര​ണ്ടാം വി​വാ​ഹം; രണ്ടു സർക്കാർ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

child marriage
 കൊ​ച്ചി: ഭാ​ര്യ​യു​മാ​യി ബ​ന്ധം വേ​ര്‍​പെ​ടു​ത്താ​തെ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ റ​വ​ന്യൂ വ​കു​പ്പി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ ജി​ല്ലാ ക​ള​ക്ട​ര്‍ രേ​ണു രാ​ജ് സ​സ്പെ​ന്‍​ഡ് ചെ​യ്തു.
കൊ​ച്ചി സ്പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ (ആ​ര്‍ ആ​ര്‍) ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് എം. ​പി. പ​ത്മ​കു​മാ​റി​നെ​യും തൃ​പ്പൂ​ണി​ത്തു​റ സ്പെ​ഷ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ (എ​ല്‍​ആ​ര്‍) ലാ​ന്‍​ഡ് ട്രി​ബ്യൂ​ണ​ല്‍ ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് ടി. ​സ്മി​ത​യെ​യു​മാ​ണ് ക​ള​ക്ട​ര്‍ രേ​ണു രാ​ജ് സർവീസിൽ നിന്നും സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.  പ​ത്മ​കു​മാ​റി​ന്‍റെ ആ​ദ്യ ഭാ​ര്യ​ നൽകിയ പ​രാ​തിയുടെ അടിസ്ഥാനത്തിലാണ് ന​ട​പ​ടി. ക​ള​വം​കോ​ടം ശ്രീ ​ശ​ക്തീ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു പ​ത്മ​കു​മാ​റും സ്മി​ത​യും വി​വാ​ഹി​ത​രാ​യ​ത്. ഈ വി​വാ​ഹ​ത്തി​ന്‍റെ രേ​ഖ​ക​ള്‍ അ​ട​ക്ക​മാ​യി​രു​ന്നു ആ​ദ്യ ഭാ​ര്യ പ​രാ​തി ന​ല്‍​കി​യ​ത്. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സ​സ്പെ​ന്‍​ഷ​നെ​ന്ന് ഉ​ത്ത​ര​വി​ല്‍ ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

Share this story