Times Kerala

സ‍െർച്ച് കമ്മിറ്റി : ഗവ‍ർണ്ണ‍റും സർക്കാറും തമ്മിലുള്ള പോരിന് കളമൊരുങ്ങുന്നു

 
80

തിരുവനന്തപുരം: ഗവ‍ർണ്ണ‍റും സർക്കാറും ഇടവേളയ്ക്ക് ശേഷം വീണ്ടും  തമ്മിൽ നേര്‍ക്കുനേര്‍ പോരിന് കളമൊരുങ്ങുന്നു.  സർവ്വകലാശാല നോമിനിയെ ഒഴിച്ചിട്ട് കേരള വൈസ് ചാൻസലര്‍ നിയമനത്തിനായി ഗവർണ്ണർ സ‍െർച്ച് കമ്മിറ്റി ഉണ്ടാക്കി. സ്വന്തം നോമിനിയെ വെച്ച് ഗവർണ്ണർ ഉത്തരവ് ഇറക്കിയത് ഗവർണ്ണറുടെ വിസി നിയമനത്തിലെ അധികാരം കവരാനുള്ള ഓർഡിനൻസ് ഇറക്കാൻ സർക്കാർ ശ്രമിക്കുമ്പോഴാണ്.

സെർച്ച് കമ്മിറ്റിയിൽ ഗവർണ്ണർക്കുള്ള അധികാരം സർക്കാറിന് താല്പര്യമുള്ള വ്യക്തിയെ വിസിയാക്കാനായി  കവർന്നുള്ള ഓർഡിനൻസ് ഇറക്കാനുള്ള സർക്കാർ നടപടി അന്തിമഘട്ടത്തിലാണ്. രാജ്ഭവൻ്റെ അതിവേഗ നീക്കം മന്ത്രിസഭാ യോഗം ഓർഡിനൻസ്  നിയമവകുപ്പ് നൽകുന്ന ശുപാര്‍ശ പരിഗണിച്ച്  ഇറക്കാനിരിക്കെയാണ് .

 ഗവർണ്ണർ ഇന്നാണ് ഒഴിവ് വരുന്ന കേരള വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. കോഴിക്കോട് ഐഐഎം ഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജിയാണ് ഗവർണ്ണറുടെ നോമിനി.  കർണാടകയിലെ കേന്ദ്ര സർവ്വകലാശാല വിസി പ്രൊഫ.ബട്ടു സത്യനാരായണ ആണ് യുജിസി നോമിനി.  സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചുള്ള ഉത്തരവിറങ്ങിയിരിക്കുന്നത് സർവ്വകലാശാലയുടെ നോമിനിയെ ഒഴിച്ചിട്ടാണ്.

 നേരത്തെ സർവ്വകലാശാല നോമിനിയായി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വികെ രാമചന്ദ്രനെ തീരുമാനിച്ചെങ്കിലും അദ്ദേഹം സ്വയം ഒഴിവായതായി  സർവ്വകലാശാല  ഗവർണ്ണ‌റെ അറിയിക്കുകയായിരുന്നു.  സർക്കാറിൻറെയും സർവ്വകലാശാലയുടേയും നീക്കം ഓർഡിനൻസ് ഇറങ്ങും വരെ കാത്തിരിക്കാനായിരുന്നു. അതിനിടെയാണ് ഗവർണ്ണറുടെ സർക്കാറിനെ വെട്ടിലാക്കിയുള്ള  നീക്കം.

Related Topics

Share this story