സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ തി​രു​വ​ല്ല​യി​ൽ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യി പ​രാ​തി

377

പ​ത്ത​നം​തി​ട്ട:  സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ തി​രു​വ​ല്ല​യി​ൽ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യി പ​രാ​തി. 12 വ​യ​സു​കാ​ര​നാ​ണ് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ സ്കൂ​ൾ ഹോ​സ്റ്റ​ലി​ൽ  ലൈം​ഗി​കാ​തി​ക്ര​മം നേ​രി​ട്ട​ത്.

ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. പീ​ഡ​ന വി​വ​രം പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. കു​ട്ടി​യു​ടെ അ​മ്മ സം​ഭ​വ​ത്തി​ൽ  പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്ക് പ​രാ​തി  കൈ​മാ​റും.

Share this story