വിമുക്ത ഭടന്മാരുടെ ആശ്രിതരായ മക്കള്‍ക്കും ഭാര്യക്കും സ്‌കോളര്‍ഷിപ്പ്
Nov 24, 2022, 22:50 IST

തിരുവനന്തപുരം: വിമുക്തഭടന്മാരുടെ മക്കള്‍ക്കും ഭാര്യക്കും സൈനിക ക്ഷേമ വകുപ്പ് മുഖേന നല്‍കുന്ന പ്രൊഫഷണല്‍ കോഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മുഴുവന്‍സമയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കാണ് അവസരം. കഴിഞ്ഞ അധ്യയന വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടിയവരും മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിച്ചിട്ടില്ലാത്തവരുമായിരിക്കണം. വരുമാനപരിധിയില്ല. വിമുക്തഭടന്മാരുടെ മക്കളുടെ പ്രായം 25 വയസ്സില്‍ താഴെ ആയിരിക്കണം. വിവാഹിതരും, സ്വയ വരുമാനമുള്ളവരുമായ ആശ്രിതര്‍ക്കും ക്യാപ്പിറ്റേഷന്‍ ഫീ നല്‍കി പ്രവേശനം നേടിയവര്‍ക്കും സ്‌കോളര്‍ഷിപ്പ് അര്‍ഹതയില്ലെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 25ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഹാജരാക്കണം. അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍:0471 2472748.