കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ സേവ് ദ ഡേറ്റ് വീഡിയോ വൈറൽ

akash thillankeri
 ഷുഹൈബ് കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ സേവ് ദ ഡേറ്റ് വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അനുപമ ജയതിലക് ആണ് വധു. മെയ് 12ന് വധു ഗൃഹത്തിൽ വച്ചാണ് വിവാഹം.സ്വർണ്ണക്കടത്ത് -ക്വട്ടേഷൻ വിവാദങ്ങളിൽ നിറഞ്ഞുനിന്ന ആകാശ് തില്ലങ്കേരിയുടെ സേവ് ദ ഡേറ്റ് നവമാധ്യമങ്ങളിൽ ഇതിനകം വൈറലായിക്കഴിഞ്ഞു. കറുത്ത താർ ജീപ്പും, നായയും ഒക്കെ ഉൾപ്പെടുത്തിയാണ്  വീഡിയോയും ചിത്രങ്ങളും. കണ്ണൂർ സ്വദേശിനിയായ അനുപമ ഹോമിയോ ഡോക്ടറാണ്. ഇരുവരുടെതും പ്രണയ വിവാഹമാണ്.

Share this story