സഹചാരി പദ്ധതി: അപേക്ഷ ക്ഷണിച്ചു

സഹചാരി പദ്ധതി: അപേക്ഷ ക്ഷണിച്ചു
 

പത്തനംതിട്ട: സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എന്‍എസ്എസ്/എന്‍സിസി/എസ്പിസി യൂണിറ്റുകളെ ആദരിക്കുന്ന പദ്ധതിയായ സഹചാരിയിലേക്ക് അപേക്ഷിക്കാം.

 

ഗവണ്‍മെന്റ് /എയ്ഡഡ്/പ്രൊഫെഷണല്‍ കോളേജുകള്‍് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ഭിന്നശേഷിക്കാരായ കുട്ടികളെയും പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സഹായിക്കുകയും വിദ്യാഭ്യാസ സ്ഥാപനത്തിനു പുറത്തും അവര്‍ക്കായി നടപ്പാക്കുന്ന മെഡിക്കല്‍ ക്യാമ്പ് പോലുള്ള വിവിധ പരിപാടികളിലും സഹായം നല്‍കുകയും ചെയ്യുന്ന ജില്ലയിലെ മികച്ച മൂന്ന് എന്‍എസ്എസ് /എന്‍സിസി/എസ്പിസി യൂണിറ്റുകള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശംസാ പത്രവും മൊമെന്റോയും നല്‍കും.

 

താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ജില്ല സാമൂഹ്യനീതി ഓഫീസര്‍, ജില്ല സാമൂഹ്യനീതി ഓഫീസ്, മണ്ണില്‍ റീജന്‍സി ബില്‍ഡിംഗ്, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷിക്കണം.അവസാന തീയതി നവംബര്‍ 28. ഫോണ്‍: 0468 2 325 168

Share this story