സഫലം കാഷ്യുവും ജീവ ഹണിയും ഇനി റെയില്‍വേസ്റ്റഷനുകളിലും സംസ്ഥനത്ത് അവസരം ലഭിക്കുന്ന ഏക കുടുംബശ്രീ മിഷന്‍

സഫലം കാഷ്യുവും ജീവ ഹണിയും ഇനി റെയില്‍വേസ്റ്റഷനുകളിലും സംസ്ഥനത്ത് അവസരം ലഭിക്കുന്ന ഏക കുടുംബശ്രീ മിഷന്‍
 

കാസര്‍കോട്: ജില്ലയിലെ പ്രധാന കുടുംബശ്രീ സംരംഭകര്‍ ഉത്പാദിീപ്പിക്കുന്ന സഫലം കാഷ്യു, ജീവ ഹണി എന്നീ ഉത്പന്നങ്ങള്‍ ഇനി കാസര്‍കോട്, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകളിലും ലഭ്യമാകും. ഇന്ത്യന്‍ റെയില്‍വേ നടപ്പിലാക്കുന്ന വണ്‍ സ്റ്റ്േഷന്‍ വണ്‍ പ്രൊഡക്ട് പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതിനായി സ്റ്റാളുകള്‍ ലഭ്യമായത്. യൂണിറ്റുകളില്‍ നിന്നും ഇതിനായി 1000 രൂപ ലൈസന്‍സ് ഫീസും 128 രൂപ വൈദ്യുത ചാര്‍ജ്ജും മാത്രമാണ് ഈടാക്കിയിരിക്കുന്നത്. രണ്ട് യൂണിറ്റുകളില്‍ നിന്നുമുള്ള ഒരു ജീവനക്കാരിയാണ് സ്റ്റാളുകളില്‍ വില്‍പ്പനയ്ക്കുണ്ടാവുക. ഇവര്‍ക്ക് കമ്മീഷന്‍ അടിസ്ഥാനത്തില്‍ 400 രൂപ ദിവസ വേതനമായി ലഭിക്കും. 15 ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് കൂടുതല്‍ കാലത്തേക്ക് റെയില്‍വേ സ്റ്റാളുകള്‍ നല്‍കുക. ഇതിനായി വില്‍പ്പനയുടെയും വരുമാനത്തിന്റെയും ഗ്രാഫുകള്‍ പരിശോധിക്കും.

കേരളത്തില്‍ കാസര്‍കോട് ജില്ലാ കുടുംബശ്രീമിഷന് മത്രമാണ് വണ്‍ സ്റ്റേഷന്‍ വണ്‍ പ്രൊഡക്ട് പദ്ധതിയില്‍ അവസരം ലഭിച്ചത്. ആദ്യ ഘട്ടത്തില്‍ ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് സ്റ്റേഷനുകളിലാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക. ജില്ലയിലെ കുമ്പള, ഉപ്പള, ഉള്ളാള്‍, മഞ്ചേശ്വരം, കോട്ടിക്കുളം, ബേക്കല്‍ എന്നീ സ്റ്റേഷനുകളിലും കുടുംബശ്രീ സംരംഭകര്‍ക്ക് അവസരമൊരുങ്ങും.കാഞ്ഞങ്ങാട് , കാസര്‍കോട് റെയില്‍വെ സ്റ്റേഷനുകളില്‍ കുടുംബശ്രീ സ്റ്റാളിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടന്നു.കാഞ്ഞങ്ങാട് സ്റ്റേഷന്‍ മാസ്റ്റര്‍ പ്രശാന്തും , കാസര്‍കോട് സ്റ്റേഷന്‍ മാസ്റ്റര്‍ രാംഖിലാഡി മീനയും ഉദ്ഘാടനം ചെയ്തു.

Share this story