ശബരിമല തീർത്ഥാടനം : എകോപനത്തിന് എരുമേലിയിൽ പ്രത്യേക എം.എൽ.എ ഓഫീസ്

 പമ്പയില്‍ കണ്‍ട്രോള്‍ റൂം, ഹൃദ്രോഗവിദഗ്ധരുടെ സേവനവും; ശബരിമല തീര്‍ഥാടനം: ആരോഗ്യ വകുപ്പ് സജ്ജം
പത്തനംതിട്ട: ശബരിമല മണ്ഡലം-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലിയിൽ സർക്കാർ വകുപ്പുകളെയും ഗ്രാമപഞ്ചായത്തിന്റെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എരുമേലിയിൽ പ്രത്യേക എം.എൽ.എ. ഓഫീസ് ആരംഭിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അറിയിച്ചു. തീർഥാടനത്തിന് എത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും ഓഫീസ് വഴി വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും എംഎൽഎ അറിയിച്ചു.

Share this story