എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍
 തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ 2023 മാര്‍ച്ച് 9ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മാര്‍ച്ച് 29ന് പരീക്ഷ അവസാനിക്കും. എസ്എസ്എല്‍സി മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 30 വരെയാണ് നടക്കുക. എസ്എസ്എല്‍സി മൂല്യനിര്‍ണയം 2023 ഏപ്രില്‍ മൂന്നിന് ആരംഭിക്കും. പരീക്ഷാ ഫലം മെയ് പത്തിനുള്ളിലാകും പ്രഖ്യാപിക്കുക.

Share this story