Times Kerala

 റോട്ടറി പാലക്കാട് ഫോർട്ട്  ആയുർവേദ മെഡിക്കൽ ക്യാമ്പ്  നടത്തി

 
 റോട്ടറി പാലക്കാട് ഫോർട്ട്  ആയുർവേദ മെഡിക്കൽ ക്യാമ്പ്  നടത്തി
 റോട്ടറി ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ  ഓഫ് ഇന്ത്യ , വൈദ്യരത്‌നം ഔഷധ ശാല  എന്നിവരുടെ സഹകരണത്തോടെ കണ്ണാടി മഹാത്മാ വൃദ്ധ സദനത്തിൽ  വെച്ച്  സൗജന്യ  ആയുർവേദ മെഡിക്കൽ ക്യാമ്പ്  നടത്തി .വൃദ്ധ സദനത്തിലെ അന്തേവാസികൾക്കും  പൊതുജനങ്ങൾക്കും വേണ്ടിയാണ്  ക്യാമ്പ്  സംഘടിപ്പിച്ചത് .  റോട്ടറി ഫോർട്ട്  മുൻ പ്രസിഡണ്ട്  സന്തോഷ് കുമാർ .പി അധ്യക്ഷത വഹിച്ച  ചടങ്ങിൽ  ഡോ .രമ്യ ശിവദാസ്   ക്യാമ്പ്  ഔപചാരികമായി  ഉദ്‌ഘാടനം ചെയ്തു. വിനേഷ് ആശംസാപ്രസംഗം നടത്തി . ജയകൃഷ്ണൻ .പി  സ്വാഗതവും  സെക്രട്ടറി  രാധാകൃഷ്ണൻ പുല്ലഞ്ചേരി  നന്ദിയും പറഞ്ഞു . ഡോ ആരതി ലക്ഷ്‌മി , ഡോ .ധീരജ് , ഡോ .രമ്യ ശിവദാസ്  , ഡോ .വിനി  എന്നിവർ ക്യാമ്പിന്  നേതൃത്വം നൽകി .

Related Topics

Share this story