റവന്യൂ ജില്ലാ സ്കൂൾ കലോത്സവം : വിളംബര ജാഥ നടത്തി

 റവന്യൂ ജില്ലാ സ്കൂൾ കലോത്സവം : വിളംബര ജാഥ നടത്തി
 

കോഴിക്കോട്: നവംബർ 26 മുതൽ ഡിസംബർ ഒന്ന് വരെ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി വടകരയിൽ വിളംബര ജാഥ നടത്തി. വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിൽ നിന്നും ആരംഭിച്ച വിളംബര ജാഥ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

എൻസിസി, സ്‌കൗട്ട് ആൻ്റ് ഗൈഡ്, എസ്പിസി, ജെആർസി വിദ്യാർഥികൾക്ക് പുറമെ പുലിക്കളി, ചെണ്ടമേളം, ബാൻഡ് വാദ്യം എന്നിവ വിളംബര ജാഥക്ക് മാറ്റു കൂട്ടി. സംഘാടക സമിതി ചെയർപേഴ്സൺ കെ കെ രമ എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു, ഡിഡിഇ സി മനോജ്‌കുമാർ, രാജീവൻ പറമ്പത്ത്, എ പ്രേമകുമാരി, സി രാമകൃഷ്ണൻ, കെ പി അനിൽകുമാർ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, ബാലകൃഷ്‍ണൻ കാനപ്പള്ളി, പി സോമശേഖരൻ, സുബിൻ മടപ്പള്ളി തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി.

Share this story