റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം: റജിസ്‌ട്രേഷന്‍ 27ന്

 റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം: റജിസ്‌ട്രേഷന്‍ 27ന്
മലപ്പുറം: റവന്യൂ ജില്ലാ കലോത്സവത്തിന്റെ റജിസ്‌ട്രേഷന്‍ 27ന് രാവിലെ 11ന് തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. തിരൂര്‍ നഗരസഭ അധ്യക്ഷ എ.പി നസീമ റജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്യും. 17 സബ് ജില്ലയിലെയും മത്സരാര്‍ത്ഥികള്‍ക്കുള്ള കാര്‍ഡുകള്‍, വിവിധ സബ് കമ്മറ്റികള്‍ക്കുള്ള ബാഡ്ജുകള്‍ തുടങ്ങിയവ റജിസ്‌ട്രേഷന്‍ സമയത്ത് വിതരണം ചെയ്യും. റജിസ്‌ട്രേഷനു മുമ്പായി മുന്‍വര്‍ഷം കൈപ്പറ്റിയ റോളിങ് ട്രോഫികള്‍ അതത് സബ്ജില്ലാ കണ്‍വീനര്‍മാര്‍ ട്രോഫി കമ്മിറ്റിയെ ഏല്‍പ്പിച്ച് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.

Share this story