സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം

 വിപുലമായ തയ്യാറെടുപ്പോടെ ഫയൽ അദാലത്തുകൾ സംഘടിപ്പിക്കും
 തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍വീസ് കാലയളവിലെ ശൂന്യവേതന അവധി അഞ്ചു വര്‍ഷം മാത്രമായി വെട്ടിക്കുറച്ചു. നേരത്തെ അവധി 20 വര്‍ഷമായിരുന്നു.   ജീവനക്കാര്‍ അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നത് തടയാനാണ് പുതിയ നടപടി. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ശൂന്യവേതന അവധിയെടുക്കുന്നവര്‍ 5വര്‍ഷത്തിന് ശേഷം ജോലിയില്‍ ഹാജരായില്ലെങ്കില്‍ പിരിച്ചുവിടും.
സര്‍ക്കാര്‍ ജീവനക്കാരും അര്‍ധ സര്‍ക്കാര്‍ ജീവനക്കാരും ശൂന്യവേതന അവധി എടുക്കുന്നതില്‍ നിന്നാണ് സര്‍ക്കാര്‍ വിലക്കിയത്. സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ സര്‍വീസില്‍ കയറിയ ശേഷം ജീവനക്കാര്‍ പത്തും ഇരുപതും വര്‍ഷത്തില്‍ കൂടുതല്‍ അവധി എടുത്ത് വിദേശത്തും മറ്റും ജോലി ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Share this story