പത്തുവയസ്സുകാരന് നേരേ നിരന്തര ലൈംഗികാതിക്രമം; 62-കാരന് 20 വര്‍ഷം തടവ്
Jan 25, 2023, 14:42 IST

പെരിന്തല്‍മണ്ണ: പത്തുവയസ്സുകാരനെ നിരവധി തവണ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 20 വര്‍ഷം തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. 2016-ല്‍ വണ്ടൂര്‍ പോലീസ് എടുത്ത കേസില്‍ തിരുവാലി സ്വദേശി കിഴക്കേവീട്ടില്‍ അലി അക്ബര്‍(62)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജ് കെ.പി. അനില്‍കുമാര്‍ ശിക്ഷിച്ചത്.പിഴത്തുക അടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം. എസ്.ഐ. നാരായണനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി. പരമേശ്വരന്‍ ഹാജരായി.
