കന്നുകാലികള്‍ക്കായും ദുരിതാശ്വാസക്യാമ്പ്; പത്തനംതിട്ട കടപ്രയില്‍ 19 കന്നുകാലികളെ മൃഗസംരക്ഷണ വകുപ്പ് മാറ്റി പാര്‍പ്പിച്ചു
Updated: Aug 4, 2022, 15:27 IST

ആലപ്പുഴ: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കടപ്ര പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിരിക്കുന്ന ക്യാമ്പിലേക്ക് 16 പശുക്കളെയും മൂന്ന് കിടാക്കളെയും മാറ്റി പാര്‍പ്പിച്ചു. എല്ലാ താലൂക്കുകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ പഞ്ചായത്തിലെയും വെറ്ററിനറി സര്‍ജന്മാര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ മൃഗങ്ങളെ പാര്‍പ്പിക്കുവാന്‍ ഉള്ള സൗകര്യം അതത് പഞ്ചായത്ത് അധികൃതരുമായി ആലോചിച്ച് കണ്ടെത്തുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ. ജ്യോതിഷ് ബാബു പറഞ്ഞു.വലിയ ഉരുക്കള്‍ക്ക് 70 രൂപയും ചെറിയ ഉരുക്കള്‍ക്ക് 35 രൂപയും ദിവസ നിരക്കില്‍ കാലിത്തീറ്റയ്ക്കുള്ള ധനസഹായം പിന്നീട് നല്കുമെന്നും അദ്ദേഹം പറഞ്ഞു.മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു (ഫോണ്‍: 7907973480/9495702577). മഴക്കെടുതി മൂലമുള്ള നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ adcppta.ahd@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം.