റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; ശനിയാഴ്ച മുതല്‍ കടകള്‍ അടച്ചിടും

റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; ശനിയാഴ്ച മുതല്‍ കടകള്‍ അടച്ചിടും
തിരുവനന്തപുരം : സര്‍ക്കാര്‍ റേഷന്‍ കമ്മീഷന്‍ പൂര്‍ണമായി നല്‍കാത്തതില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ശനിയാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും.

കഴിഞ്ഞ മാസത്തെ കമ്മീഷന്‍ തുക 49 ശതമാനം മാത്രമേ ഇപ്പോള്‍ നല്‍കാനാവൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. കുടിശിക എന്ന് നല്‍കുമെന്ന് ഉത്തരവില്‍ വ്യക്തമല്ലാത്ത സാഹചര്യത്തെ തുടർന്നാണ് വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നത്. 

എകെആര്‍ഡിഡിഎ, കെഎസ്ആര്‍ആര്‍ഡിഎ, കെആര്‍യുഎഫ് ( സിഐടിയു), കെആര്‍യുഎഫ് (എഐടിയുസി) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ബുധനാഴ്ച സമര നോട്ടീസ് സര്‍ക്കാരിന് നല്‍കുമെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചു.

Share this story