അശ്ലീല വീഡിയോ: ഇ.പി. ജയരാജനെതിരെ നിയമനടപടിയുമായി സതീശൻ
Thu, 23 Jun 2022

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടത്മുന്നണി സ്ഥാനാര്‍ഥിയായിരുന്ന ജോ ജോസഫിന്റെതെന്ന പേരിൽ വ്യാജ അശ്ലീല വീഡിയോ നിർമിച്ചത് പ്രതിപക്ഷ നേതാവാണെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രസ്താവനയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ച് വി.ഡി സതീശൻ. പ്രതിപക്ഷ നേതാവിന് വേണ്ടി ഹൈക്കോടതി അഭിഭാഷകന് അനൂപ് വി. നായർ ഇ.പി. ജയരാജന് നോട്ടീസ് അയച്ചു. അവാസ്തവമായ പ്രസ്തവന ജയരാജന് ഏഴ് ദിവസത്തിനകം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് തയാറായില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവിന് വേണ്ടി അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.