വയനാട്ടിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ് : ഭർത്താവ് കസ്റ്റഡിയിൽ
Fri, 5 Aug 2022

വയനാട്: വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ്. നൂൽപ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ 65 വയസുള്ള ചക്കി ജൂൺ 19 നാണ് മരിച്ചത്. ഭർത്താവ് ഗോപി ആളുകളോട് പറഞ്ഞത് ചക്കി കിടങ്ങിൽ വീണ് മരിച്ചെന്നാണ്.
എന്നാല്‍ കൊലപാതകമാണ് ചക്കിയുടെ മരണമെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിരുന്നു. കൊലപാതകമാണെന്ന് തെളിഞ്ഞത് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയതോടെയാണ്. ഗോപി ചക്കിയെ മദ്യപിക്കുന്നതിനിടെ നടന്ന തര്‍ക്കത്തില്‍ കൊലപ്പെടുത്തുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടത്തില്‍ ചക്കിയുടെ തലയ്ക്കും കൈയ്ക്കും അടിയേറ്റ പരുക്കുകൾ ഉണ്ടെന്ന് കണ്ടെത്തി. ഗോപി ബത്തേരി പൊലീസിന്റെ കസ്റ്റഡിയിലാണ് . ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.