മോഷ്ടിച്ച മോട്ടോർ സൈക്കിളുമായി കടക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ
Sep 22, 2022, 12:42 IST

പാലക്കാട്: മോഷ്ടിച്ച മോട്ടോർ സൈക്കിളുമായി കടക്കാൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ. തിരുനൽവേലി നല്ലൂർ പെട്ടിയിൽ പാണ്ഡ്യൻ എന്ന 25-കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എരിമയൂർ പെട്രോൾ പമ്പ് ഭാഗത്ത് സർവിസ് റോഡിലൂടെ ഉരുട്ടി കൊണ്ടുപോകുന്നതിനിടെയാണ് പ്രതി പിടിയിലായത്. ചൊവ്വാഴ്ച പുലർച്ച അഞ്ചോടെ നൈറ്റ് പട്രോൾ നടത്തുന്ന പൊലീസ് സംഘം സംശയം തോന്നി ഇയാളെ പിന്തുടർന്നപ്പോൾ വാഹനം റോഡിൽ ഇട്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ, എസ്.ഐ എം.ആർ. അരുൺകുമാർ, എ.എസ്.ഐ കെ.ആർ. രാജാ നന്ദൻ, എസ്.സി.പി.ഒമാരായ കെ. കുമാരൻ, ചന്ദ്രൻ, സുലേഖ, സി.പി.ഒ മുഹമ്മദ് റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.