എറണാകുളത്ത് പിക്ക് അപ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
Jan 26, 2023, 09:12 IST

കൊച്ചി: എറണാകുളം വണ്ടിപ്പേട്ടയിൽ പിക്ക് അപ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പിറവം സ്വദേശി വിനോജ് ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ ബൈക്കിൽ എറണാകുളത്തേക്ക് പോകുകയായിരുന്നു വിനോജ്. മത്സ്യം കയറ്റിവന്ന പിക്കപ്പ് ഓട്ടോയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.