പെരുമ്പാവൂര്‍ ജിഷ വധക്കേസ്; ജയില്‍ മാറ്റത്തിനുളള അമീറുള്‍ ഇസ്ലാമിന്‍റെ അപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍

 പെരുമ്പാവൂര്‍ ജിഷ വധക്കേസ്; ജയില്‍ മാറ്റത്തിനുളള അമീറുള്‍ ഇസ്ലാമിന്‍റെ അപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍
 
ന്യൂഡല്‍ഹി: പെരുമ്പാവൂര്‍ ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന്‍റെ  ജയില്‍ മാറ്റത്തിനുളള അപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍. കേരളത്തില്‍ നിന്ന് ആസാമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ജസ്റ്റീസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഭാര്യയും മാതാപിതാക്കളും ആസമിലാണുള്ളതെന്നും അവര്‍ ദാരിദ്ര്യത്തിലായതിനാല്‍ വിയ്യൂര്‍ ജയിലിലെത്തി തന്നെ സന്ദര്‍ശിക്കാന്‍ പ്രയാസമാണെന്നും അതിനാല്‍ ജയില്‍മാറ്റം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരിനടുത്ത് ഇരിങ്ങോള്‍ ഇരവിച്ചിറ കനാല്‍പുറമ്പാക്കിലെ വീട്ടില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷയുടെ മൃതദേഹം കണ്ടെത്തിയത്.ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് നിലവില്‍ വിയ്യൂര്‍ ജയിലിലാണ് അമീറുള്‍ ഇസ്ലാം. വധശിക്ഷയ്ക്കെതിരേ പ്രതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

Share this story