പറമ്പിക്കുളം ഷട്ടര്‍ തകരാര്‍; തമിഴ്‌നാടുമായി ചര്‍ച്ച നടത്തുമെന്ന് റവന്യൂമന്ത്രി കെ രാജന്‍
Sep 21, 2022, 14:33 IST

പാലക്കാട്: പറമ്പിക്കുളം ഡാമിലെ ഒരു ഷട്ടര്‍ താനെ ഉയര്‍ന്ന സാഹചര്യത്തില്‍ സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് തമിഴ്‌നാടുമായി ചര്‍ച്ച നടത്തുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. ആവശ്യമെങ്കില്‍ സ്ലൂയിസ് ഗേറ്റുകള്‍ കുറച്ചുകൂടി തുറന്നേക്കും. പുലര്‍ച്ചെ രണ്ടു മണി മുതല്‍ സര്‍ക്കാറും ഉദ്യോഗസ്ഥരും കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും അമിത ആശങ്ക വേണ്ടയെന്നും എന്നാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നിലവില്‍ പെരിങ്കല്‍കുത്ത് ഡാമിന്റെ ആറ് ഷട്ടറുകളിലൂടെ വെള്ളം പുറത്തേക്ക് വിട്ടുകൊണ്ടിരിക്കുകയാണ്. ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് മൂന്നര മീറ്റര്‍ വരെ ഉയര്‍ന്നേക്കാമെന്നും മന്ത്രി വ്യക്തമാക്കി.