കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ൻ പ​ഞ്ചാ‌​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കും

news
 ക​ണ്ണൂ​ർ: കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​നു​ള്ള അ​ധി​കാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍​ക്ക് അ​ധി​കാ​രം ന​ൽ​കും.ഇത് സംബന്ധിച്ച   ശി​പാ​ര്‍​ശ അ​ടു​ത്ത മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ അറിയിച്ചു. ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ താ​മ​ര​ശേ​രി ബി​ഷ​പ്പ് റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​നെ ക​ണ്ട​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Share this story