പാലക്കാട് 1.1 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

പാലക്കാട് 1.1 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
പാലക്കാട്: നഗരത്തിൽ നിന്ന് 1.1 കിലോ കഞ്ചാവുമായി യുവാവ്‌ പിടിയില്‍. പുതുപ്പള്ളിത്തെരുവ് സ്വദേശി ജംഷീർ എന്ന 22-കാരനാണ് പിടിയിലായത്. കഞ്ചാവ് വിൽപ്പനയ്ക്കായി ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.
ചൊവ്വാഴ്‌ച  പൂളക്കാട്, പുതുപ്പള്ളിത്തെരുവ് പ്രദേശങ്ങളിൽ എക്സൈസ് നടത്തിയ വ്യാപക പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. നഗരം കേന്ദ്രീകരിച്ച് വിദ്യാർഥികൾ, യുവാക്കൾ എന്നിവർക്കിടയിൽ കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നയാളാണ് പ്രതിയെന്നും നഗരത്തിലെ മറ്റ് കഞ്ചാവ് വിൽപ്പനക്കാരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ നിഷാന്ത്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്‌ടർ വൈ സെയ്‌ത് മുഹമ്മദ്, പ്രിവന്‍റീവ് ഓഫിസർമാരായ പ്രവീൻ കെ വേണുഗോപാൽ, വി ദേവകുമാർ, പി യു രാജു, സിവിൽ എക്സൈസ് ഓഫിസർമാരായ കെ ഹരിദാസ്, എ മധു, എസ് രാജീവ്, സീനത്ത്, ഡ്രൈവർ സനി എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

Share this story