75 ഗ്രാം കറുപ്പുമായി രാജസ്ഥാൻ സ്വദേശി പാലക്കാട്‌ പിടിയില്‍

 75 ഗ്രാം കറുപ്പുമായി രാജസ്ഥാൻ സ്വദേശി പാലക്കാട്‌ പിടിയില്‍
 പാലക്കാട്‌: 75 ഗ്രാം കറുപ്പുമായി രാജസ്ഥാൻ സ്വദേശി പാലക്കാട്‌ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ച് പിടിയിലായി. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ള നാരു റാം എന്ന 24-കാരനാണ് പിടിയിലായത്. ഹിസാർ-കോയമ്പത്തൂര്‍ എക്‌സ്പ്രസിൽ പരിശോധന നടത്തവെ ട്രെയിനിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ പ്ലാറ്റ് ഫോമിൽ വച്ച് പിടികൂടുകയായിരുന്നു. ആർപിഎഫ് ക്രൈ൦ ഇൻറ്റലിജൻസ് വിഭാഗവും എക്‌സൈസ് സർക്കിളു൦ സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ജോധ്പൂരിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിയ കറുപ്പ്, കോയമ്പത്തൂരിൽ ഇയാളുടെ കൂടെ തൊഴിൽ ചെയ്യുന്നവർക്ക് വിൽക്കാനായിരുന്നു പദ്ധതി.  

Share this story