ക്യാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് 48 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച പാലക്കാട് സ്വദേശി പിടിയിൽ
Thu, 26 Jan 2023

കൊച്ചി: ക്യാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് 48 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചയാൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പാലക്കാട് സ്വദേശി സഹിൻ പിടിയിലായത്. ദുബൈയിൽ നിന്നും വന്ന സഹിൻ 1062 ഗ്രാം സ്വർണം നാല് ക്യാപ്സ്യൂളുകളുടെ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.