Times Kerala

നെ​ടു​ങ്ക​ണ്ട​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍​നി​ന്ന് ര​ക്ഷ​പെ​ട്ട പോ​ക്‌​സോ കേ​സ് പ്ര​തി പി​ടി​യി​ല്‍

 
നെ​ടു​ങ്ക​ണ്ട​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍​നി​ന്ന് ര​ക്ഷ​പെ​ട്ട പോ​ക്‌​സോ കേ​സ് പ്ര​തി പി​ടി​യി​ല്‍
ഇടുക്കി: മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ വീ​ട്ടി​ല്‍ ഹാ​ജ​രാ​ക്കാ​നാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ര​ക്ഷ​പ്പെ​ട്ട പോ​ക്‌​സോ കേ​സ് പ്ര​തി പി​ടി​യി​ല്‍. ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ടി​ന് ഇ​യാ​ളു​ടെ നെ​ടു​ങ്ക​ണ്ട​ത്തെ വീ​ടി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് അറസ്റ്റ് ചെയ്തത്. ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ഞാ​യ​റാ​ഴ്ച രാ​ത്രി അ​റ​സ്റ്റ് ചെ​യ്ത പി​താ​വാ​ണ് ക​സ്റ്റ​ഡി​യി​ല്‍​നി​ന്നു ര​ക്ഷ​പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ വീ​ട്ടി​ല്‍ ഹാ​ജ​രാ​ക്കാ​നെ​ത്തി​ച്ച​പ്പോ​ഴാ​ണ് കേ​സി​ലെ ര​ണ്ട് പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ പി​താ​വ് വീ​ട്ടു​വ​ള​പ്പി​ല്‍​നി​ന്ന് ഓ​ടി ര​ക്ഷ​പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.  ര​ണ്ട് പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ കൊ​ണ്ടു​പോ​കു​മ്പോ​ള്‍ കു​റ​ഞ്ഞ​ത് അ​ഞ്ച് പോ​ലീ​സു​കാ​രെ​ങ്കി​ലും ഉ​ണ്ടാ​ക​ണ​മെ​ന്നി​രി​ക്കെ ര​ണ്ട് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. നെ​ടു​ങ്ക​ണ്ടം എ​സ്എ​ച്ച്ഒ, സം​ഭ​വ​ദി​വ​സം സ്റ്റേ​ഷ​ന്‍ ചാ​ര്‍​ജ് ഉ​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്നി​വ​ര്‍​ക്ക് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പോ​ക്‌​സോ കേ​സ് പ്ര​തി​ക​ളു​ടെ ചി​ത്രം പു​റ​ത്തു​പോ​യ സം​ഭ​വ​ത്തി​ലും പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ നടപടി സ്വീകരിക്കും.  

Related Topics

Share this story