Times Kerala

 പിഎഫ്എ ഹർത്താൽ; കൊല്ലപ്പെട്ട സുബൈറിന്റെ കുടുംബത്തിനും ജപ്തിനോട്ടീസ്; ‘പരേതനായ സുബൈറിന്റെ അവകാശികൾ’ എന്ന പേരില്‍

 
 പിഎഫ്എ ഹർത്താൽ; കൊല്ലപ്പെട്ട സുബൈറിന്റെ കുടുംബത്തിനും ജപ്തിനോട്ടീസ്; ‘പരേതനായ സുബൈറിന്റെ അവകാശികൾ’ എന്ന പേരില്‍
 പാലക്കാട്: എലപ്പുള്ളിയിൽ വെട്ടേറ്റു കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) പ്രവർത്തകൻ മുഹമ്മദ് സുബൈറിന്റെ കുടുംബത്തിനും ജപ്തിനോട്ടീസ്. ‘പരേതനായ സുബൈറിന്റെ അവകാശികൾ’ എന്നപേരിലാണ് ജപ്തിനോട്ടീസ് നൽകിയിരിക്കുന്നത്. എലപ്പുള്ളി വില്ലേജിൽ (ഒന്ന്) പെടുന്ന അഞ്ചുസെന്റ് ഭൂമിയാണ് കണ്ടുകെട്ടാൻ നടപടി വന്നത്. 2022 ഏപ്രിൽ 15-നാണ് സുബൈർ കൊല്ലപ്പെട്ടത്. പിന്നിൽ ആർ.എസ്.എസ്. പ്രവർത്തകരാണെന്ന് പി.എഫ്.ഐ. ആരോപിച്ചിരുന്നു. 2022 സെപ്റ്റംബർ 23-നാണ് പി.എഫ്.ഐ.യെ നിരോധിച്ചതിനുപിന്നാലെ സംഘടന ഹർത്താൽ നടത്തിയത്. അഞ്ചുമാസംമുമ്പ് വെട്ടേറ്റുമരിച്ച സുബൈറിന്റെ വീട്ടിൽ ജപ്തിനോട്ടീസ് വന്നത് ഏതുസാഹചര്യത്തിലാണെന്ന് വ്യക്തതവന്നിട്ടില്ല. ലാൻഡ് റവന്യൂ കമ്മിഷൻ ജില്ലാ കളക്ടർമാർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജപ്തിനടപടികളെന്നാണ് വിവരം.

Related Topics

Share this story