Times Kerala

 കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു

 
 കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു
 

കോട്ടയം: ജില്ലയിലെ ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കൊമേഴ്സ്, മാനേജ്‌മെന്റ് മേഖലകളിൽ ഉപരിപഠനം ആഗ്രഹിക്കുന്ന പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ സെമിനാർ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.

ചാർട്ടേഡ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്, കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടിങ്, മാനേജ്‌മെന്റ്, ഹോട്ടൽ മാനേജ്‌മെന്റ്, കേന്ദ്ര സർവകലാശാലകളിലെ ഉപരിപഠനം എന്നീ വിഷയങ്ങളിൽ ആറു കരിയർ ഗൈഡൻസ് സെമിനാറുകളിൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധർ ക്ലാസുകൾ നയിച്ചു. കോട്ടയം ജില്ലയിലെ അൻപതിലേറെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്നായി 600 വിദ്യാർഥികൾ പങ്കെടുത്തു. സി ജി.എ.സി ജില്ലാ കോർഡിനേറ്റർ പി.സി. ജോബി, വിദ്യാഭ്യാസ ജില്ലാ കൺവീനർമാരായ സോണി ജോസഫ്, ജ്യോതിഷ്‌കുമാർ, മിനിദാസ്, ഫൗസിയ ബീവി, സ്‌കൂൾ പ്രിൻസിപ്പൽ സി ജെ വിനോജിമോൻ എന്നിവർ നേതൃത്വം നൽകി.

Related Topics

Share this story