Times Kerala

 ഓപ്പറേഷന്‍ യെല്ലോ: അനര്‍ഹരില്‍ നിന്ന് 12,86,871 രൂപ ഈടാക്കി

 
ration shop
 

വയനാട്: പൊതുവിതരണവകുപ്പിന്റെ ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി ജില്ലയില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിലയായി ഇതുവരെ 12,86,871 രൂപ ഈടാക്കി. 964 മുന്‍ഗണനാ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്കും മാറ്റി. അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിനുളള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

മുന്‍ഗണനാ കാര്‍ഡിലെ അംഗങ്ങള്‍ മരണപ്പെട്ടാല്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം അക്ഷയ കേന്ദ്രത്തില്‍ സമര്‍പ്പിച്ച് പേരുകള്‍ നീക്കം ചെയ്യണം. ഫീല്‍ഡ്തല പരിശോധനയില്‍ അനര്‍ഹമായി റേഷന്‍കാര്‍ഡുകള്‍ കൈവശം വെച്ചതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ 1967, 9188527301, 04936 202273 എന്നീ നമ്പറുകളില്‍ അറിയിക്കാം. വിവരം നല്‍കുന്നവരുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Related Topics

Share this story