കോഴിക്കോട് ഹോട്ടലിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു; നാല് പേർ കസ്റ്റഡിയിൽ
Fri, 24 Jun 2022

കോഴിക്കോട്: ജില്ലയിലെ ചാത്തമംഗലത്ത് ഹോട്ടലിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ഹോട്ടൽ ജീവനക്കാരനായ ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പിൽ ഉമ്മറിനാണ് കുത്തേറ്റത്. ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പരിക്കേറ്റ ഉമ്മറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാത്തമംഗലം എൻഐടിക്കടുത്തുള്ള ഫുഡ്ഡീസ് എന്ന ഹോട്ടലിലാണ് സംഘർഷമുണ്ടായത്. ചിറ്റാരിപ്പിലാക്കൽ സ്വദേശികളായ അഞ്ചംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇവരിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.