പത്തനംതിട്ടയില്‍ ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി
Aug 1, 2022, 13:51 IST

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. അത്തിക്കയം സ്വദേശി റജിയെയാണ് പമ്പാ നദിയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. വീടിനു മുന്നില്‍ നിന്ന ആളാണ് ഒഴുക്കില്‍പെട്ടതെന്നാണ് വിവരം. അഗ്നിശമന സേന എത്തി തെരച്ചില്‍ തുടരുകയാണ്. പമ്പാനദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതും ശക്തമായ ഒഴുക്കുള്ളതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.