അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ വീണ്ടും കബാലി എന്ന കാട്ടാനയിറങ്ങി; കെഎസ്ആര്‍ടിസി ബസ് കൊമ്പില്‍ കുത്തി ഉയർത്തി
Nov 24, 2022, 14:43 IST

തൃശൂര്‍: അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ വീണ്ടും കബാലി എന്ന കാട്ടാനയിറങ്ങി. ചാലക്കുടിയില്‍ നിന്ന് മലക്കപ്പാറയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിനു നേരെയായിരുന്നു ആക്രമണം.
ബുധനാഴ്ച വൈകിട്ട് 8 നാണ് സംഭവം നടന്നത്. വാഹനത്തിനു നേരെ പാഞ്ഞടുത്ത കാട്ടാന ബസിനെ കൊമ്പില്‍ കുത്തി ഉയര്‍ത്തി താഴെ വയ്ക്കുകയായിരുന്നു. രണ്ടുമണിക്കൂറിലേറെ ആന ബസിനു മുന്നില്‍ നിലയുറപ്പിച്ച് പരിഭ്രാന്തി സൃഷ്ട്ടിച്ചു.
എട്ടരയോടെ മലക്കപ്പാറ എത്തേണ്ട ബസ് രാത്രി പതിനൊന്നിനാണ് ഇവിടെയെത്തിയത്.
