കുപ്രസിദ്ധ ഗുണ്ട രതീഷ് രാജനെ കാപ്പ നിയമപ്രകാരം നാടുകടത്തി

 കുപ്രസിദ്ധ ഗുണ്ട രതീഷ് രാജനെ കാപ്പ നിയമപ്രകാരം നാടുകടത്തി
  കോട്ടയം: കുപ്രസിദ്ധ ഗുണ്ട കല്ലിശ്ശേരി പുതുവല്‍വീട്ടില്‍ രതീഷ് രാജനെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍നിന്ന് നാടുകടത്തി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോട്ടയം ജില്ലയിലെ ചിങ്ങവനം, പുത്തന്‍പാലം, മന്ദിരം കവല, കുഴിമറ്റം എന്നിവിടങ്ങളില്‍ കഞ്ചാവ് വില്‍പന, വധശ്രമം, സംഘം ചേര്‍ന്ന് ആക്രമിക്കുക, ഭീഷണിപ്പെടുത്തുക, സ്ത്രീകള്‍ക്ക് മാനഹാനിയുണ്ടാക്കുകയും ആക്രമിക്കുകയും ചെയ്യുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രതീഷ്.കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

Share this story