അജാനൂരിലെ വീട്ടുമുറ്റങ്ങളില്‍ ഉയരുക ഫ്ളവേഴ്സ് യൂണിറ്റിലെ ദേശീയ പതാകകള്‍

 അജാനൂരിലെ വീട്ടുമുറ്റങ്ങളില്‍ ഉയരുക ഫ്ളവേഴ്സ് യൂണിറ്റിലെ ദേശീയ പതാകകള്‍
കാസർഗോഡ്: ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി അജാനൂര്‍ പഞ്ചായത്തിലെ വീട്ടുമുറ്റങ്ങളില്‍ ഉയരുക കുടുംബശ്രീ സി.ഡി.എസ് ഫ്ളവേഴ്സ് യൂണിറ്റില്‍ തയ്യാറാക്കുന്ന ദേശീയപതാകകള്‍. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ആഗസ്റ്റ് 13 മുതല്‍ 15 വരെയാണ് എല്ലാ വീടുകളിലും പതാക ഉയര്‍ത്തുക.

ഫ്ളാഗ് കോഡിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ദേശീയ പതാകകള്‍ നിര്‍മ്മിക്കുന്നത്. 30 സെന്റീമീറ്റര്‍ നീളുവും 20 സെന്റീമീറ്റര്‍ വീതിയുമുള്ള പതാകകള്‍ നിര്‍മ്മിക്കുന്ന്ത് കോട്ടണ്‍ മിക്സ് തുണിയിലാണ്. 30 രൂപയാണ് ഒരു പതാകയ്ക്ക് ഈടാക്കുന്നത്. പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കുമുള്ള പതാകകള്‍ ആവശ്യാനുസരണം നിര്‍മ്മിക്കുന്നത് ഫ്‌ളവേഴ്‌സ് യൂണിറ്റാണ്. ഇതുവരെ 5500 പതാകയ്ക്ക് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്.

Share this story