ദേശീയ ക്ഷീരദിനം: മില്‍മ ഡയറി സന്ദര്‍ശിക്കാന്‍ അവസരം

 ദേശീയ ക്ഷീരദിനം: മില്‍മ ഡയറി സന്ദര്‍ശിക്കാന്‍ അവസരം
 

പത്തനംതിട്ട: ദേശീയ ക്ഷീരദിനം ആചരിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 25നും 26നും രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ പൊതുജനങ്ങള്‍ക്ക് മില്‍മയുടെ പത്തനംതിട്ട ഡയറി സന്ദര്‍ശിക്കുവാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നു. ക്ഷീര മേഖലയുമായി ബന്ധപ്പെട്ട ക്ലാസുകള്‍, പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.  ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്ന  ഐഎസ്ഒ 22000-2018 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ദക്ഷിണ കേരളത്തിലെ ആദ്യ ഡയറിയാണ് പത്തനംതിട്ട ഡയറി.

പത്തനംതിട്ട ഡയറിയില്‍ നിന്ന് ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന പാല്‍, തൈര്, അത്യന്തം സ്വാദിഷ്ടമായ ജാക്ക്ഫ്രൂട്ട് പേഡ, കപ്പിലുള്ള കട്ട തൈര്, കപ്പിലുള്ള സംഭാരം, പനീര്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ നിര്‍മാണം നേരിട്ട് കാണുവാനും ഡയറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കണ്ടു മനസിലാക്കുവാനും ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.  നെയ്യ്, ബട്ടര്‍, പനീര്‍, മില്‍മ പേഡ-പാല്‍ക്രീമില്‍ നിന്നും ഉത്പാദിപ്പിക്കുന്ന അത്യന്തം സ്വാദിഷ്ടമായ വിവിധ ഇനം മില്‍മ ഐസ്‌ക്രീമുകള്‍, ഗുലാബ്ജാമുന്‍, പാലട, മില്‍മയുടെ വിവധതരം ചോക്കലേറ്റുകള്‍, മില്‍മ സിപ് അപ്, മില്‍ക്ക് ലോലി, മില്‍മ മാങ്കോ ജൂസ്, റസ്‌ക്ക്, മില്‍മ ഫ്ളേവേര്‍ഡ് മില്‍ക്ക്, കപ്പ് കേക്ക് തുടങ്ങിയവ ഡിസ്‌കൗണ്ട് റേറ്റില്‍ ഡയറിയില്‍ നിന്നും വാങ്ങാനുള്ള അവസരവും ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ആഘോഷത്തോട് അനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മില്‍ക്ക് ക്വിസും, പെയിന്റിംഗ് മല്‍സരവും നടത്തും.  എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി മില്‍ക്ക് ക്വിസും, അഞ്ച് മുതല്‍ ഏഴ്  വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി പെയിന്റിംഗ് മല്‍സരങ്ങളും നവംബര്‍ 21 ന്  ഉച്ചകഴിഞ്ഞ് രണ്ടിന് പത്തനംതിട്ട ഡയറിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  വിജയികള്‍ക്ക് സമ്മാനങ്ങള്‍ ക്ഷീരദിനമായ 26 ന് നല്‍കും.

Share this story