ദേശീയ സമ്മതിദായക ദിനാചരണം: ജില്ലാതല പരിപാടി നടത്തി

 ദേശീയ സമ്മതിദായക ദിനാചരണം: ജില്ലാതല പരിപാടി നടത്തി
 

ആലപ്പുഴ: ദേശീയ സമ്മതിദായിക ദിനചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം. എസ്. സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി. കവിത അധ്യക്ഷത വഹിച്ചു. കളക്ടറേറ്റ് എച്ച്.എസ്. രമ്യ എസ്. നമ്പൂതിരി സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തുടര്‍ന്ന് നടന്ന സെമിനാറില്‍ സെന്റ് ജോസഫ് വിമെന്‍സ് കോളേജ് കോമേഴ്സ് വിഭാഗം മേധാവി ഡോ. വി.എസ്. സുലീന വിഷയം അവതരിപ്പിച്ചു. സ്വീപ് ജില്ല നോഡല്‍ ഓഫീസര്‍ വി. പ്രദീപ്കുമാര്‍ മോഡറേറ്ററായി. പ്രസ് ക്ലബ് സെക്രട്ടറി ടി.കെ. അനില്‍കുമാര്‍, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ ജനാധിപത്യത്തില്‍ പൗരന്‍ വോട്ട് ചെയ്യണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.

സിനിമ പിന്നണി ഗായകന്‍ പ്രശാന്ത് പുതുക്കരി, വൈഗ ലക്ഷ്മി എന്നിവര്‍ പുതിയ വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. കവിയും ഗാനചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഓണ്‍ലൈനിലൂടെ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ അമ്പലപ്പുഴ തഹസില്‍ദാര്‍ വി.സി. ജയ, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സൗമ്യ ചന്ദ്രന്‍, ഷിബു സി. ജോബ് തുടങ്ങിയവര്‍ സംസാരിച്ചു.

Share this story