Times Kerala

 ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ക​രി​ക്ക​ണം; വീ​ണ്ടും സ​മ​സ്ത​യ്ക്കെ​തി​രെ ഗ​വ​ർ​ണ​ർ
​​​​​​​

 
news
 

തിരുവനന്തപുരം: സ​മ​സ്ത​യ്ക്കെ​തി​രെ വീ​ണ്ടും വി​മ​ർ​ശ​ന​വു​മാ​യി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ രംഗത്ത് . സ​മൂ​ഹം ഉ​യ​ര്‍​ന്ന് വ​ര​ണ​മെ​ന്നും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ‌​യം, സ​മ​സ്ത​യെ പി​ന്തു​ണ​ച്ച് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി രം​ഗ​ത്തെ​ത്തിയിരുന്നു. വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യ സം​ഘ​ട​ന​യാ​ണ് സ​മ​സ്ത. ഒ​രു വ​ടി​കി​ട്ടി​യാ​ൽ അ​ടി​ക്കേ​ണ്ട സം​ഘ​ട​ന​യ​ല്ല. ഈ ​ച​ർ​ച്ച അ​വ​സാ​നി​പ്പി​ക്കേ​ണ്ട സ​മ​യം ക​ഴി​ഞ്ഞു​വെ​ന്നുമാണ്  കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞത്.

എ​ന്നാ​ൽ, വേ​ദി​യി​ൽ പെ​ൺ​കു​ട്ടി​യെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ വി​ചി​ത്ര ന്യാ​യീ​ക​ര​ണ​വു​മാ​യി സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ പ്ര​സി​ഡ​ന്‍റ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ രം​ഗ​ത്തെ​ത്തി.

Related Topics

Share this story