മദ്യം വാങ്ങാൻ പണം നൽകാത്തതിൽ കൂപിതനായി മകൻ തീകൊളുത്തിയ അമ്മ മരിച്ചു
Sep 22, 2022, 10:16 IST

തൃശൂർ: മദ്യം വാങ്ങാൻ പണം നൽകാത്തതിൽ കൂപിതനായി മകൻ തീകൊളുത്തിയ അമ്മ മരിച്ചു. പുന്നയൂർക്കുളം ചമ്മണൂർ സ്വദേശി ശ്രീമതിയാണ്(75) മരണപ്പെട്ടത്.
ബുധനാഴ്ച രാത്രിയാണ് മദ്യപിക്കാൻ പണം നൽകാത്തതിൽ പ്രകോപിതനായി മകൻ മനോജ് അമ്മയെ വീട്ടിനുള്ളിൽ വെച്ച് തീകൊളുത്തി പൊള്ളലേൽപ്പിച്ചത്. എറണാകുളത്തെ സ്വകാര്യ ആശൂപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശ്രീമതി മരിച്ചത്.
മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
