തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം; പ്രതിക്കെതിരെ ചുമത്തിയത് നിസാര വകുപ്പ്

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം; പ്രതിക്കെതിരെ ചുമത്തിയത് നിസാര വകുപ്പ്
 തിരുവനന്തപുരം ‌ ജില്ലയിലെ വെള്ളാണിക്കല്‍ പാറയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ സദാചാര പോലീസിന്റെ ആക്രമണം. പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയില്‍ ഈ മാസം നാലാം തീയതിയായിരുന്നു അതിക്രമം. സംഭവത്തിന്റെ ദൃശ്യങ്ങളും ഇപ്പോൾ പുറത്ത് വന്നു. അതേസമയം, പ്രതിക്കെതിരെ നിസാര വകുപ്പ് പ്രകാരം പോത്തൻകോട് പോലീസ് കസെടുത്ത് വിട്ടയക്കുകയായിരുന്നു.   സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികള്‍ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു സംഘമാളുകള്‍ തടഞ്ഞു നിര്‍ത്തി കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു. ശ്രീനാരായണപുരം സ്വദേശി മനീഷാണ് കുട്ടികളെ മര്‍ദിച്ചത്. കൈകൊണ്ടും വടി കൊണ്ടും ഇയാള്‍ കുട്ടികളെ അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മനീഷ് കുട്ടികളെ ഓടിച്ചിട്ട് മര്‍ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും കുട്ടികളുടെ കരച്ചിലും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.  പോത്തന്‍കോട് പൊലീസ് കേസെടുത്തെങ്കിലും ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയതെന്ന ആക്ഷപമുണ്ട്. സംഭവത്തില്‍ ഒരാള്‍ക്കെതിരെ മാത്രമാണ് പോലീസ് ഇതുവരെ കേസെടുത്തത്.സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ അടക്കം ഉയരുന്നു.

Share this story