ആലപ്പുഴ മഹിള മന്ദിരത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

police
 ആലപ്പുഴ : മഹിള മന്ദിരത്തിൽ നിന്ന് കാണാതായ രണ്ടു പെൺകുട്ടികളെ കണ്ടെത്തി. ചാലക്കുടി ബസ് സ്റ്റാൻഡിൽ നിന്നാണ് ആലപ്പുഴ സൗത്ത് പോലീസ് ഇവരെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് യുവതികളെ മഹിള മന്ദിരത്തിൽ നിന്നും കാണാതായത്.  മഹിള മന്ദിരത്തിന്‍റെ മതിൽ ചാടിയാണ് നൂറനാട്, ചന്തിരൂർ സ്വദേശികളായ യുവതികൾ രക്ഷപ്പെട്ടതെന്നാണ് സൂചന. രക്ഷപ്പെട്ടവരില്‍ ഒരാൾ പീഡന കേസിലെ ഇരയാണ്. ഇവർക്ക് പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന് ചോദ്യം ചെയ്‌താലേ അറിയാനാവൂ. ഇരുവരെയും ആലപ്പുഴയിൽ എത്തിച്ച് കൗൺസിലിംഗിന് വിധേയരാക്കും.

Share this story