വിജയ് ബാബുവിനെതിരായ പരാതി വ്യാജമെന്ന് അമ്മ മായ ബാബു

കൊച്ചി: വിജയ് ബാബുവിന്റെ അമ്മ മായ ബാബു നടനും നിർമാതാവുമായ മകനെതിരായ നടിയുടെ പരാതി വ്യാജമെന്ന് അറിയിച്ച് രംഗത്ത് മായ ബാബു മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും . മകനെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി.
വ്യാജ പരാതിയാണ് മകനെതിരെ നടി നൽകിയതെന്നും എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരാണ് ഇതിന് പിന്നിലെന്നും അമ്മ പരാതിയിൽ പറഞ്ഞു. അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും വിജയ് ബാബുവിന്റെ അമ്മ ആരോപിച്ചു.
അതേസമയം വിജയ് ബാബു ഇപ്പോൾ ദുബായില്‍ ഒളിവില്‍ കഴിയുകയാണ്. ഇയാളെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു കൊച്ചി സിറ്റി പോലീസ് ഇന്ത്യയിലെ യുഎഇ എംബസിക്ക് അപേക്ഷ നല്കി. പോലീസ് ഇയാള്‍ക്കായി നേരത്തെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയെങ്കിലും കാര്യമായ ഫലമുണ്ടായിരുന്നില്ല.