മലപ്പുറത്ത് പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി മാത്യു ടി.തോമസ് എംഎല്‍എ രംഗത്ത്

mathews
 തിരുവല്ല:  മലപ്പുറത്ത് സമ്മാനം വാങ്ങാൻ സ്റ്റേജിലെത്തിയ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി മാത്യു ടി.തോമസ് എംഎല്‍എ രംഗത്ത്. 
'കഷ്ടം' എന്ന തലക്കെട്ടോടുകൂടിയായിരുന്നു ഫെയ്ബുക്കിൽ കുറിപ്പ് എഴുതിയിരിക്കുന്നത്. ‘‘സമ്മാനം സ്വീകരിക്കുന്നതിനു വേദിയിലേക്ക് പെൺകുട്ടിയെ ക്ഷണിച്ചതിന് സംഘാടകർക്കു മേൽ മതനിഷ്‌ഠകളുടെ മറവിൽ ശകാരങ്ങൾ വർഷിക്കുന്ന ദൃശ്യങ്ങൾ ഇന്നത്തെ വാർത്തകളിൽ കാണാനിടയായി. പഠനമികവിന് സമ്മാനിതയായത് 16 വയസ്സുകാരി പെൺകുട്ടിയായിപ്പോയത് കൊണ്ട് ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ എന്നും  മാത്യു ടി. തോമസ് ചോദിച്ചു.അതെസമയം സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതിൽ സമസ്ത നേതാവ് അബ്ദുല്ല മുസലിയാർ പ്രകോപിതനായിരുന്നു.

Share this story