മാര്‍ക്കറ്റിംഗ് ഔട്ട്ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

394


കുടുംബശ്രീ സൂക്ഷ്മ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് സ്ഥിരവിപണി സാധ്യമാക്കുന്നതിനും അതിലൂടെ സംരംഭകര്‍ക്ക് സ്ഥിരവരുമാനം ലഭ്യമാക്കുന്നതിനും പത്തനംതിട്ട നഗരസഭ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച  ഔട്ട്ലെറ്റ് ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.


സി.ഡി.എസ്ചെയര്‍പേഴ്സണ്‍  പൊന്നമ്മ ശശി അധ്യക്ഷത വഹിച്ചു.  നഗരസഭ വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അജിത്കുമാര്‍, ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജെറിഅലക്സ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ (മാര്‍ക്കിറ്റിംഗ്) അനു ഗോപി, സിറ്റി മിഷന്‍ മാനേജര്‍ വി.സുനിത, സി.ഡി.എസ് വൈസ്ചെയര്‍പേഴ്സണ്‍  ടീന സുനില്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സി. സിന്ധുമോള്‍ ,സി.ഡി.എസ് അക്കൗണ്ടന്റ് ഫസീല, കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ ജയലക്ഷ്മി, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Share this story