മഞ്ചേശ്വരത്ത് വീണ്ടും കുഴൽപ്പണവേട്ട; പിടികൂടിയത് കർണാടക ബസിൽ കടത്തുകയായിരുന്ന 20 ലക്ഷം

 മഞ്ചേശ്വരത്ത് വീണ്ടും കുഴൽപ്പണവേട്ട; പിടികൂടിയത് കർണാടക ബസിൽ കടത്തുകയായിരുന്ന 20 ലക്ഷം 
 കാസർകോട്: മഞ്ചേശ്വരത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട. കർണാടക ആർ.ടി.സി ബസിൽ കടത്തുകയായിരുന്ന 20 ലക്ഷം രൂപയാണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ സ്വദേശി സന്തോഷിനെ അറസ്‌റ്റ്‌ ചെയ്‌തു.  ബുധനാഴ്ച രാവിലെ മഞ്ചേശ്വരം ചെക്ക് പോസ്‌റ്റിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ കെ.കെ ഷിജിൽ കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. ഒരു മാസത്തിനിടെ മഞ്ചേശ്വരത്ത് നിന്ന് ഒരു കോടി രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്‌ടർ പ്രമോദ് എം.പി, പ്രിവന്‍റീവ് ഓഫിസർമാരായ ഗോപി.കെ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ഹമീദ്.എം, അഭിലാഷ് കെ എന്നിവർ പങ്കെടുത്തു.

Share this story